തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക കെ.എൻ.ഇ എഫ്

കോഴിക്കോട് : തൊഴിലുടമകളുടെ താൽപര്യം സംരക്ഷിക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക പത്ര വ്യവസായങ്ങളുടെ വേജ് ബോർഡ് സംവിധാനം പുനസ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ (കെ എൻ.ഇ.എഫ് ) സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവർമെണ്ട് ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റാഫിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ. എൻ ഇ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.സി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പത്ര വ്യവസായങ്ങളുടെ വേജ് ബോർഡ് കാലങ്ങളായി പാർലമെന്റ് അംഗികരിച്ച നിയമമാണന്നും അത് ഉടൻ പുനഃസ്ഥാപിക്കണമെന്നും സജീന്ദ്രൻ ആവശ്യപ്പെട്ടു.

ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ വരുമാന പരിധി ഒഴിവാക്കുക., ഇ പി.എഫ് പെൻഷൻ പദ്ധതി പ്രകാരം ശംബളത്തിന് ആനു പാതികമായി പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ടു.
പരിപാടിയിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ സിപി (ദേശാഭിമാനി), സി.രതീഷ് കുമാർ (മാതൃഭൂമി), പ്രമോദ് കുമാർ (ദേശാഭിമാനി) കുഞ്ഞാപ്പ (മാധ്യമം),മധു (സിറാജ് ) വി.എ.മജീദ് (തേജസ് ) ബൈജു ( ജന്മഭുമി ) കെ.കെ.സജീവൻ , സനിൽകുമാർ , ഗ്ലോഡി വർഗീസ്, ധർമ്മരാജൻ എന്നിവർ സംസാരിച്ചു.