വേജ് ബോർഡ് സ്ഥവിധാനം പുന: സ്ഥാപിക്കണം : അബ്ദുസ് മദ് സമദാനി

  • മലപ്പുറം : പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരുക്കാരുടെ സേവന വേതന വ്യവസ്ഥകൾ തികച്ചും അപര്യാപ്തമാണ് .ഇത് പരിഹരിക്കാർ മുടങ്ങി കിടക്കുന്ന വേജ് ബോർഡ് സംവിധാനം പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി (എം പി ) ആവശ്യപ്പെട്ടു. കെ എൻ ഇ എഫ് മലപുറം ജില്ലാ കമ്മറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. ജില്ലാ പ്രസിഡന്റ് ടി ഇസ്മായിൽ അധ്യക്ഷനായി. കെ എൻ ഇ എഫ് സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ് . കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ പി എം റിയാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റസാഖ് മണക്കടവൻ സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.