
മാധ്യമ മേഖലയിലെ തൊഴിലാളികളുടെ വേതന പരിഷ്കരണത്തിനുള്ള വേജ് ബോർഡ് പുനഃസ്ഥാപിക്കണമെന്ന് ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ച് കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഗോപൻ നമ്പാട്ട് അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ പ്രേമനാഥ് എന്നിവർ സംസാരിച്ചു. എം പ്രമോദ് കുമാർ സ്വാഗതവും ടി കെ പ്രകാശൻ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഒ പി സുരേഷ്, കെ എസ് ഗിരിജ, ടോം പനക്കൽ, എ സുനീർ, പി അനിൽകുമാർ, മെൽവിൻ കെ ജോർജ്, വി ആർ ആകാശ്, ജോൺസൺ വർഗീസ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. എം പ്രമോദ്കുമാർ അധ്യക്ഷനായി. ഗോപൻ നമ്പാട്ട് സ്വാഗതവും സി പി അനിൽകുമാർ നന്ദിയും പറഞ്ഞു.

*പ്രമോദ് കുമാർ പ്രസിഡന്റ്*
*ഗോപൻ നമ്പാട്ട് ജന. സെക്രട്ടറി*
ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റായി എം പ്രമോദ് കുമാറിനെയും ജനറൽ സെക്രട്ടറിയായി ഗോപൻ നമ്പാട്ടിനെയും തെരഞ്ഞെടുത്തു . ടോം പനയ്ക്കൽ, സി മോഹനൻ (വൈസ് പ്രസിഡന്റുമാർ), യശോദ പ്രിയദർശിനി ( ട്രഷറർ), കെ മധു, അബ്ദുറഹ്മാൻ കൂരി (സെക്രട്ടറിമാർ), എ റിദീഷ് , മെൽവിൻ കെ ജോർജ്, കെ കെ സോമൻ, ജേക്കബ് കുര്യൻ, പി അനിൽകുമാർ, കെ എസ് പ്രദീപ് ( സെക്രട്ടറിയറ്റ് അംഗങ്ങൾ).