Organization

കേരള ന്യൂപേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ ജനനം.

KNEF

നമ്മുടെ അവകാശങ്ങള്‍ നേടിയിടുക്കുന്നത്തിനായി കേരളത്തിൽ ഒരു ശക്ത മായ കമ്മിറ്റി ആവശ്യമാണ് . നമ്മുടെ ലക്ഷ്യം പത്രജീവനക്കാരെ ഏകീകരി ക്കുകയെന്നതാവണം . ജേർണലിസകളല്ലാത്ത എല്ലാ പ്രതജീവനക്കാരെയും ഉൾപ്പെടുത്തി , രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത ഒരു സംഘട ന രൂപീകരിക്കേണ്ടതുണ്ട് . ‘ ‘ പ്രത ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംസ്ഥാന സംഘടനയുണ്ടാക്കിയെടുക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി കൊച്ചിയിൽ ആദ്യയോഗം ചേര്‍ന്നു .


നോൺ ജേർണലിസ്റ്റുകളുടെ സംസ്ഥാന സംഘടന ശില്പി എന്ന് ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമെങ്കിൽ അത് എസ് അനന്തകൃഷ്ണനാണ് . കേരളത്തിലെ മാത്രമല്ല , ദേശീയതലത്തിൽതന്നെ പത്രജീവനക്കാരുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ചെലവഴിക്കുകയുണ്ടായി .
പത്രസ്ഥാ പനത്തിലെ വലിയൊരു വിഭാഗം ജീവനക്കാർക്ക് വേജ് ബോർഡ് ആനുകൂല്യം നിഷേധിച്ചതിനെതിരെയുള്ള പത്രജീവനക്കാർ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ ഓൾ ഇന്ത്യാ ന്യൂപേ പ്പർ എംപ്ലോയീസ് ഫെഡറേഷൻ രൂപം കൊള്ളുന്നത് .

കേരളത്തിലും പ്രതജീവനക്കാരെ ഏകോപിപ്പിച്ച് ഒരു സംസ്ഥാന സംഘടന രൂപീകരിക്കുവാൻ കെ . എൽ . കപൂർ ചുമതലപ്പെടുത്തിയത് അനന്തകൃഷ്ണന്റെ അഭ്യർഥതനയനുസരിച്ചാണ് . 1964 ജനുവരി 27ന് എറണാകുളം മദ്രാസ് കഫെയിൽ ചേർന്ന കേരള നോ ൺ ജേർണലിസ്റ്റ് പ്രതിനിധികളുടെ യോഗം ചേരുന്നത് .
കേരളത്തിലെ നല്ലൊരു ശതമാനം വരുന്ന പത്രജീവ നക്കാരുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്ന ഒരു സംഘമാണ് അന്നവിടെ കൂടിച്ചേർന്നത് . മാതൃഭൂമി എംപ്ലോയീസ് യൂണിയന്റെ പ്രസിഡന്റ് ( പിൽക്കാലത്ത് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ) എ.മാധവനായിരുന്നു യോഗാധ്യക്ഷൻ . യോഗത്തിൽ ഇവർക്കുപുറമെ കെ ജെ മാത്യു ,സി.ഒ.ജോസഫ് (ദീപിക,കോട്ടയം ),കെ ജോർജ് പോൾ , സി . ഒ ജോസഫ് കെ . ജോർജ് പോൾ ( കേര ള ഭൂഷണം,കോട്ടയം ),ഇ ടി തോമ സ്,വി.തോമസ് ബെഞ്ചമിൻ(മലയാ ളമനോരമ , കോട്ടയം ),കെ.സി.സെബാ സ്യ ൻ ( കേരള ധ്വനി , കോട്ടയം),ഒ വി.ദാമോദരൻ , പി . ബാലൻനായർ ,കെ.എം.അച്യുതൻ ( ശ്രീകൃഷ്ണ പ്ര സ് ആൻഡ് എക്സ്പ്ര സ് വർക്കേഴ്സ് യൂണിയൻ , തൃശൂർ ),കെ.ഇ.ജോർജ് ( കേരള കോണിക്കിൾ , തൃശ്ശൂർ),പി എ.മൂസക്കോയ ,പി.മാധവൻ (ചന്ദിക,കോഴിക്കോട് ) , എം . കെ . ഗംഗാധ രൻ , സി . ഗംഗാധരൻ നായർ (ദേശാഭിമാനി,കോഴിക്കോട്),കെ. ചന്ദ്രൻ,പി.വി.ശിവരാമൻ ( മാതൃഭൂമി,കോഴിക്കോട്),കെ.ശിവശങ്കരൻ ,കെ.വി.ജോൺ,കെ.ചന്ദ്രശേഖരക്കുറുപ്പ് ( മാതൃഭൂമി,എറണാകുളം),കെ.പി.ആന്റണി(നവജീവൻ,തൃശൂർ)എന്നിവരും പങ്കെ ടുത്തു .
സ്ഥിരമായ ഒരു കമ്മിറ്റിയുണ്ടാവുന്ന തിന് മുമ്പായി എല്ലാ ജീവനക്കാരെയുംഒറ്റക്കെട്ടായി അണിനിരത്തുന്നതിന് ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുവാനാണ് യോഗം തീരുമാനിച്ചത് . കേരളത്തിലാകട്ടെ , ചെറുതും വലുതുമായ അച്ചടിശാലകളിലെ ജീവനക്കാർ പ്രസ് വർക്കേഴ്സ് യൂണിയനിലും ഇതര രാഷ്ട്രീയപ്പാർട്ടികളുടെ നിയന്ത്രണത്തിലുമായിരുന്നു സംഘടിച്ചിരുന്നത് .

സംസ്ഥാനത്തുടനീളം സഞ്ചരിച്ച് കേരളാടിസ്ഥാനത്തിൽ പ്രതജീവനക്കാരെ ഒരു കൊടിക്കീഴിൽ ഏകീകരിക്കുന്നതിൽ അനന്തകൃഷ്ണൻ കഠിനാധ്വാനമാണ് ചെയ്തത് . ഇ ക്കാര്യത്തിൽ അനന്തകൃഷ്ണനും മാതൃഭൂമി നോൺ ജേർ ണലിസ്റ്റ് സാഫ് യൂണിയനും ചെയ്ത സേവനങ്ങളെ ഈ യോഗം പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി . തുടർന്ന് ശ്രീ . എ . മാധവൻ കൺവീനറായി പതിനൊന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു .

കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ചേരുന്നത് 1965 ഏപ്രിൽ നാലി ന് കോഴിക്കോട് ടൗൺഹാളിൽ വച്ചാണ് . മാതൃഭൂമി ചീഫ് എ ഡിറ്ററായിരുന്ന കെ . പി . കേശവമേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് . കേരള കൗമുദി മാനേജിങ് എഡിറ്റർ കെ . ബാലകൃഷ്ണനായിരുന്നു സമ്മേളനാധ്യക്ഷൻ . സമ്മേളന സ്വാഗതസംഘം ചെയർമാനായിരുന്ന ഇ . എസ് . ശങ്കർ സ്വാഗതവും എ . മാധവൻ റിപ്പോർട്ടും അവതരിപ്പിച്ചു . ബി . മാധവൻനായർ ( തിരുവനന്തപുരം ) , ആർ . സുഗതൻ ( ആലപ്പുഴ ) , കെ . കരുണാകരൻ ( തൃശൂർ ) എന്നിവർ പ്രസംഗിച്ചു . തുടർന്ന് തിക്കോടിയന്റെ ” ഹീറോ ‘ എന്ന നാടകവും ഇ . പ്ര മചന്ദ്രന്റെ ( മാതൃഭൂമി ) യോഗാഭ്യാസവുമുണ്ടായി .

ഇടക്കാലത്ത് സംഘടനാ പ്രവർത്തനം മന്ദീഭവിച്ചതിനെ ത്തുടർന്ന് എസ് . അനന്തകൃഷ്ണൻ മുൻകൈയെടുത്ത് 1967 ൽ എറണാകുളം മദ്രാസ് കഫെയിൽ ഒരു യോഗം ചേരുക യുണ്ടായി . ഈ യോഗതീരുമാനപ്രകാരമാണ് സംഘടന എഴുതപ്പെട്ട ഒരു ഭരണഘടനയുടെ പിൻബലത്തോടെയുള്ള പ്രവർത്തനം തുടങ്ങിയത് . ഭരണഘടന തയ്യാറാക്കിയത് എസ് അനന്തകൃഷ്ണൻ , ടി . കുഞ്ഞിരാമൻ , കെ . വി . ഭാസ്കരൻ നായർ എന്നിവർ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയാണ് . ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് കേരള നപേ് പ്പർ എംപ്ലോയീസ് കോൺഫെഡറേഷൻ രൂപവൽക്കരിക്കപ്പെ ടുന്നത് .
കേരള ന്യൂപേപ്പർ എംപ്ലോയീസ് ഫെഡറേഷനും കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റും ചേർന്ന് കേരളത്തിലെ പ്രതമേഖലയിലെ മുഴുവൻ ജീവനക്കാരുടെയും ഒരു ഐക്യവേദിയായിരുന്നു ഇത് . എസ് അനന്തകൃഷ്ണൻ പ്രസിഡന്റും ദേശാഭിമാനിയിലെ മലപ്പുറം പി . മൂസ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച ഈ സംഘടന പിൽക്കാലത്ത് നിലച്ചുപോവുകയുണ്ടായത് . എങ്കിലും കേരള ഫെഡറേഷന്റെ ഒരു കാലത്തെ ചരിത്രത്തെ ക്കുറിച്ച് പറയുമ്പോൾ ഈ സംഘടനയെക്കുറി ച്ച് ഓർമ്മിക്കാതെ വയ്യ . കേരള ഫെഡറേഷന്റെ പിന്നീടുള്ള കാലഘ ട്ടങ്ങളിൽ ശ്രീമാന്മാർ എസ് . അനന്തകൃഷ്ണൻ , കെ ചന്ദ്രൻ എന്നിവർ പ്രസിഡന്റുമാരായും ശ്രീ മാന്മാർ വി . സി . കുര്യൻ , ടി . കുഞ്ഞിരാമൻ , കെ . വി .ഭാസ്ക്കരൻനായർ , കെ . ബാലചന്ദ്രൻ , എൻ ശാർങ്ധരൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും സംഘടനയെ നയിച്ചിരുന്നു . അനന്തകൃഷ്ണനുശേഷം 1998 വരെ ദീർഘകാലം കെ . ചന്ദ്രൻ പ്രസിഡന്റായി സേവനമനുഷ്ഠി ക്കുകയുണ്ടായി . –

പാരമ്പര്യത്തിൽനിന്നാണ് ഊർജം സ്വീകരിക്കുകയും വർത്തമാനകാലത്ത് ആ ശക്തിയെ ഊർജമാക്കിമാറ്റി പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ ഒരു സംഘടന കെട്ടുറപ്പുള്ളതായി മാറുന്നുള്ളൂ . അതുകൊണ്ടുതന്നെ ചരിത്രം നൽകുന്ന പാഠങ്ങളും സന്ദേശങ്ങളും എന്നും കൂടെക്കൊണ്ടുനടക്കേണ്ടത് പുതിയ തലമുറയിലെ പ്രവർത്തകരുടെ ഒഴിച്ചുകൂടാനാവാത്ത കർത്തവ്യമാണ്.

മായാത്ത ഓര്‍മ്മകള്‍

souvenir

Upcoming Events

No Events


Our Magazines


Gallery