മാധ്യമം എംപ്ളോയീസ് യൂനിയന്‍: ടി.എം. അബ്ദുല്‍ ഹമീദ് പ്രസിഡന്‍റ് എം. കുഞ്ഞാപ്പ ജനല്‍ സെക്രട്ടറി

കോഴിക്കോട്: മാധ്യമം എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റായി ടി.എം. അബ്ദുല്‍ ഹമീദിനെയും ജനറല്‍ സെക്രട്ടറിയായി എം. കുഞ്ഞാപ്പയെയും തെരഞ്ഞെടുത്തു. എം. ഫസലുര്‍റഹ്മാന്‍, പി.എം. മനോജ് (വൈസ് പ്രസിഡന്‍റ്), പി. സാലിഹ്, ജമാല്‍ ഫൈറൂസ്് (സെക്രട്ടറിമാര്‍), എം.ടി. അനസ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. നിര്‍വാഹക സമിതി അംഗങ്ങള്‍: വി.എസ്. കബീര്‍, ടി.എം. ശിഹാബ്, റജി ആന്‍റണി, എ. ഹനീഫ് (തിരുവനന്തപുരം), കെ.എം. സഹീര്‍, അനീസ് (കോട്ടയം), ടി.എസ്. അന്‍വര്‍, മുഹമ്മദ് ഷഫീര്‍, ഒ.എം. റഫീഖ്, ഹസീബ് എം.എസ് (കൊച്ചി), അന്‍വര്‍, സി.പി. പ്രകാശ് (തൃശൂര്‍), മെഹര്‍ മന്‍സൂര്‍, പി. സുരേന്ദ്രന്‍, സജീവന്‍, ഇ. സെയ്തലവി (മലപ്പുറം), സി.എം. അലിഉല്‍ അക്ബര്‍, കെ. ഉമര്‍ ഫാറൂഖ്, കെ.പി. അബ്ദുല്ല, ഹമീദ് കള്ളിയത്ത്, ടി.കെ. ലത്തീഫ്, സജീം, സുധാകരന്‍ (കോഴിക്കോട്), പി.എം. മനോജ്, വി. അബ്ദുല്‍ അസീസ്, അസീര്‍, എം. സര്‍ഫറാസ് (കണ്ണൂര്‍). എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് ഗാന്ധീഗൃഹത്തില്‍ കേരള വര്‍കിങ് ജേര്‍ണലിസ്റ്റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പസിഡന്‍റ് സി.എം. അലിഉല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. സര്‍ഫറാസ് റിപ്പോര്‍ട്ടും എം.ടി. അനസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. എം. കുഞ്ഞാപ്പ, ടി.എം. അബ്ദുല്‍ ഹമീദ്, പി. സാലിഹ്, കെ.സി. സാജു, എം. ഫസലുര്‍റഹ്മാന്‍, മഹ്ഷൂഖ്, പി.എം. ഫൈസല്‍, ശ്രീകാന്ത്, സി.പി. പ്രകാശന്‍, ഒ. മുനീര്‍ബാബു, സക്കീര്‍ ഹുസൈന്‍, അസീം മുസ്തഫ, കെ.എന്‍. ഫാറൂഖ്, കെ.വി. ജലീല്‍, ഗോവിന്ദരാജ്, വൈ. അബ്ദുസമദ്, കെ.എസ്. അബ്ദുല്‍ കരീം, എ.ഇ. നസീര്‍, എം. ജമാല്‍ ഫൈറൂസ്, റജി ആന്‍റണി, ടി.എം. ശിഹാബ്, കെ. ഉമര്‍ ഫാറൂഖ്, പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.