മാധ്യമം എംപ്ലോയീസ് യൂനിയൻ (MEU)

പത്രലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് 1987 ജൂൺ ഒന്നിന് മാധ്യമം ദിനപ്പത്രം പിറവിയെടുക്കുന്നത് .

വാർത്താമാധ്യമങ്ങളിലെ വഴിത്തിരിവെന്ന മാധ്യമത്തിൻ്റെ സന്ദേശം അക്ഷരാർത്ഥത്തിൽ പുലരുന്നതായാണ് പിന്നീടങ്ങോട്ട് കാണാൻ സാധിച്ചത്. മാധ്യമത്തെ മലയാളിയുടെ മനസ്സിൽ പ്രഥമപരിഗണനീയമാക്കിയെടുക്കുന്നതിൽ മാനേജ് മെൻറിൻ്റെയും, തൊഴിലാളികളുടെയും – അഭ്യുദയകാംഷികളുടെയും കൂട്ടായ നിരന്തരശ്രമങ്ങള്‍ നടക്കുകയുണ്ടായി. തൊഴിലാളികളുടെയും മാനേജ് മെൻറിൻ്റെയും കൂട്ടായ്മയിലൂടെ നേടിയെടുക്കാൻ സാധിച്ച അംഗീകാരം പത്രലോകത്ത് ഒരു വിസ്മയം തന്നെയാണ്.

മാധ്യമത്തിൻ്റെ വളർച്ചയിൽ ഒഴിച്ചുകുടാൻ പറ്റാത്ത ഒരു ഘടകമെന്ന നിലയിൽ തൊഴിലാളികൾക്കിടയിൽ ഐക്യവും, അച്ചടക്കവും, പ്രതിബദ്ധതയും, അവകാശ – ബോധവും ഉണ്ടാവണമെന്ന തിരിച്ചറിവാണ് മാധ്യമം എംപ്ലോയീസ് യൂനിയൻ പിറവിക്ക് കാരണമാവുന്നത്.

മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരി ക്കുവാനും കൂട്ടായ ചർച്ചകൾ നടത്തുവാനും വേണ്ടി ഒരു വേദിയുണ്ടാവണമെ ന്ന് ഏതാനും പേരുടെ ചിന്തയും, ആശയവും 1993 ഒക്ടോബർ രണ്ടിന് കോഴി ക്കോട് കക്കോടൻ ടൂറിസ്റ്റ് ഹോമിൽ ഒത്തുചേരാൻ വഴിയൊരുക്കി ഒക്ടോബർ 17 ന് വീണ്ടും പോപ്പുലർ ടൂറിസ്റ്റ് ഹോമിൽ ചേർന്ന മാധ്യമം എംപ്ലോയീസ് യൂനിയൻ എന്ന സംഘടനക്ക് രൂപം നൽകുകയും ചെയ്തു. പ്രഥമ യോഗങ്ങളിൽ സി. കെ. അബ്ദുൽഖാദർ, സി. കോയസ്സൻ, വി. പി നാസറുദ്ദീൻ, എം . ഉസാമത്ത് , വി. എ . മജീദ്, സക്കറിയ വളപ്പിൽ, ബഷീർ കരേക്കാട് , കെ . അഹമ്മദ് കോയ , പി . പി . വിശ്വനാ ഥൻ , കെ . ഉമർഫാറൂഖ് , കെ . സി . സാജു എന്നിവർ സംബന്ധിച്ചു . – 11 അംഗങ്ങളടങ്ങുന്ന ഒരു അഡ്ഹോ – ക്ക് കമ്മിറ്റിയായിരുന്നു പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത് . പ്രസ്തുത അഡ്ഹോക്ക് കമ്മിറ്റി ഭരണഘടന തയാ റാക്കുകയും 1994 ഫെബ്രുവരി മാസത്തിൽ 12 / 2 – 94 എന്ന നമ്പറിൽ ലേബർ കമീഷ ണർ ഓഫീസിൽനിന്ന് ട്രേഡ് യൂനിയൻ അംഗീകാരം വാങ്ങുകയും ചെയ്തു .

1994 മാർച്ച് 30 – ന് യൂനിയൻ പ്രഥമ ജ നറൽബോഡി ചേർന്നു . കമ്മിറ്റിക്ക് അംഗീ കാരം നൽകി . പ്രഥമ പ്രസിഡൻറായി സി . കോയസ്സനെയും ജനറൽസെക്രട്ടറിയായി എം . ഉസാമത്തിനെയും തെരഞ്ഞെടുത്തു .

പിന്നീട് എം . ഉസാമത്ത് തത്സ്ഥാനം രാ ജിവെച്ചപ്പോൾ സെക്രട്ടറിയുടെ ചുമതല ജോ . സെക്രട്ടറിയായിരുന്ന വി . പി . നാസറുദ്ദീന് നൽകി . യൂനിയൻ ലീഗൽ അഡൈ്വസറായി അഡ്വ . സാജി ജോസഫി നെ നിശ്ചയിച്ചു . യൂനിയൻറ ആരംഭഘട്ടത്തിൽ ശക്തമായ നേതൃത്വം നൽ കുന്നതിൽ സി . കെ . അബ്ദുൽഖാദർ സാഹിബിൻറയും , സി . കോയസ്സൻ സാഹിബിൻറയും സേവനങ്ങൾ ഏറെ വിലപ്പെ ട്ടതായിരുന്നു .

അവകാശബോധത്തോടൊപ്പം ചുമതലാബോധവും കൂടി സൃഷ്ടിച്ചെടുക്കുകയെന്ന പുതിയൊരു ശൈലി യായിരുന്നു തുടക്കംമുതൽ യൂനിയൻ സ്വീകരിച്ചുപോന്നത് .

അര വ്യാഴവട്ടത്തിനിടക്ക് പരിമിതമായ സമയത്തിൽനിന്ന് ചെയ്യാൻ സാധിച്ച പ്രവർത്തനങ്ങളിലൂടെ ഒരെത്തി നോട്ടം മാത്രം നടത്തുകയാണ് . സ്റ്റാൻറിംഗ് ഓർഡർ -മാധ്യമം മാനേജ്മെൻറ് സമർപിച്ച സ്റ്റാൻറിംഗ് ഓർഡറിന് ഭേദഗതികൾ ന്യൂസ് പേപ്പർ ഇൻസ്പെക്ടറുടെ മുമ്പാകെ യൂനിയൻ സമർപിക്കുകയുണ്ടായി .

1994 മെയ്മാസത്തിൽ സമർപിച്ച സ്റ്റാൻറിംഗ് ഓർഡർ 7 . 8 . 1996 – നാണ് ചർച്ച കൾ പൂർത്തിയാക്കി ഒപ്പുവെച്ചത് . ലീവുകളുടെ വിഷയത്തിലുള്ള തർക്കമായിരുന്നു പ്രധാനമായും നിലനിന്നിരുന്നത് . യൂനിയൻ ഉന്നയിച്ച ന്യായമായ ഭേദഗതികൾ അം ഗീകരിക്കപ്പെടുകയുണ്ടായി

പ്രവർത്തനം

പത്രമേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ പ്രശ്നങ്ങളും സേവന – വേതന പ്രശ്നങ്ങളും തുടക്കത്തിൽ മാധ്യമത്തിലും ഉണ്ടായിരുന്നുവെങ്കിലും വള​രെയേറെ പ്രശ്നങ്ങൾ മാനേജ്മെൻറുമായുള്ള നിരന്തര ചർച്ചയിലൂടെ പരിഹരിക്കാൻ യൂണിയന്​ കഴിഞ്ഞു.

തൊഴിലാളികളുടെ പ്രശ്നങ്ങളിൽ യൂണിയൻ ഇന്നും സജീവമായി ഇടപെടുന്നു. ലേബർ കോർട്ടി​െൻറ സഹായം തേടാതെതന്നെ ഒട്ടുമിക്ക പ്രശ്​നങ്ങൾക്കും ചർച്ചയലൂടെ പരിഹാരം നേടാൻ കഴിഞ്ഞത്​ യൂണിയ​െൻറ നേട്ടമാണ്​. തൊഴിലാളികളുടെ ക്ഷേമത്തിനായി പലിശരഹിത ലോൺ സംവിധാനം ഉൾപ്പെടെ നിരവധി പദ്ധതികൾ യുണിയൻ ആവിഷ്കരിച്ചു.

ജീവനക്കാരുടെ സേവന – വേതന കാര്യങ്ങളെ കൃത്യമായ ചിട്ടവട്ടത്തിലേക്കു കൊണ്ടുവരുന്നതിന് സ്ഥാപനത്തിൽ സ്​റ്റാഫ് പാറ്റേൺ നടപ്പിലാക്കാൻ നടത്തിയ പ്രവർത്തനം എടുത്തുപറയാവുന്നതാണ്. യുണിയൻ സമർപ്പിച്ച സ്​റ്റാഫ് പാറ്റേൺ 2006 മാനേജ്മെൻറ് അംഗീകരിച്ചു.

ആറു വർഷത്തിലൊരിക്കൽ പ്രമോഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ഇത് ജീവനക്കാർക്ക് ഉറപ്പുനൽകുന്നു.

ജസ്​റ്റിസ് നാരായണക്കുറുപ്പ് ഇടക്കാലാശ്വാസം പിൻവലിച്ചപ്പോൾ മാധ്യമം അത് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി. പിന്നീട് വേജ് ബോർഡ് റിപ്പോർട്ട് സമർപ്പണം അനിശ്ചിതാവായി നീണ്ടപ്പോൾ 2010 ഏപ്രിൽ 1 മുതൽ ജീവനക്കാർക്ക് 50 % ഇടക്കാലാശ്വാസം നൽകാൻ സ്ഥാപനം തയ്യാറായി.

കേരളത്തിൽ ആദ്യമായി വേജ് ബോർഡ് നടപ്പിലാക്കിയ പത്രം എന്ന ബഹുമതി മാധ്യമത്തിന് സ്വന്തം.

ഇന്ന് മാധ്യമം ദിനപത്രത്തിന് ഇന്ത്യയിൽ പത്തും വിദേശത്ത് ഒന്‍പതും എഡിഷനുകളുണ്ട്. പത്രത്തിന്‍റെ വളർച്ചക്കൊപ്പം യുനിയനും അതി​െൻറ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി.

യൂണിറ്റുകളിൽ യൂണിയൻ ഘടകങ്ങൾ രൂപവത്കരിച്ച് പ്രവർത്തനങ്ങൾക്ക് സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകുന്ന രീതിയിലേക്ക് സംഘടന വികസിച്ചു.

അതത് യൂണിറ്റിലെ തൊഴിൽ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാൻ ഇത് കൂടുതൽ സൗകര്യമായി. എല്ലാ മാസവും യൂണിറ്റ്​ യോഗം ചേർന്ന് റിപ്പോർട്ട് സെൻട്രൽ കമ്മിറ്റിക്ക് അയയ്ക്കുന്നു. മൂന്നുമാസത്തിൽ ഒരിക്കൽ യൂനിറ്റ് ഭാരവാഹികൾ കേന്ദ്ര നിർവാഹകസമിതി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ കാര്യങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ എക്സിക്യൂട്ടീവ് യോഗങ്ങളും ചേരുന്നു.

എല്ലാ വർഷവും ലോക തൊഴിലാളി ദിനമായ മെയ് 1ന് യൂണിയ​െൻറ വാർഷിക ജനറൽ ബോഡി യോഗം നടക്കും. അതിനു മുന്നോടിയായി ഏപ്രിലിൽ എല്ലാ യൂണിറ്റു കമ്മിറ്റികളും സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തിൽ ജനറൽബോഡി ചേർന്ന് പുനസ്സംഘടിപ്പിക്കും. യുണിറ്റുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് കേന്ദ്രകമ്മിറ്റിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുക. കേന്ദ്ര നിർവാഹക സമിതിയിലേക്കുള്ള അംഗങ്ങളെയും യൂനിറ്റുകളിൽനിന്ന് നിർദേശിക്കും.