മാധ്യമം എംപ്ലോയിസ് യൂനിയന്‍: എം. കുഞ്ഞാപ്പ പ്രസിഡന്റ് കെ.സി. സാജു ജനറല്‍ സെക്രട്ടറി

കോഴിക്കോട്: മാധ്യമം എംപ്ലോയിസ് യൂനിയന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി എം. കുഞ്ഞാപ്പയെയും ജനറല്‍ സെക്രട്ടറിയായി കെ.സി. സാജുവിനെയും തെരഞ്ഞെടുത്തു. എം. ഫസലുറഹ്മാന്‍ (വൈ. പ്രസി), വി.സി. സാബിഖ്, കെ.കെ. റജീബ് (സെക്ര), എം. ജമാല്‍ ഫൈറൂസ് (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ആര്‍.വി. അബ്ദുല്‍ റഷീദ്, ടി.എം. അബ്ദുല്‍ ഹമീദ്, എം. ഫസലുറഹ്മാന്‍, കെ.വി. ഹാരിസ്, കെ. സജീവന്‍, കെ.എം. ബഷീര്‍, ടി.സി. അബ്ദുല്‍ റഷീദ്, കെ.പി. അബ്ദുല്ല, എ.പി. അബ്ദുല്‍ ലത്തീഫ്, റഷീദ് കിണാശേãരി, കെ. മുഹമ്മദ് റാഫി, ഫാസില്‍ മുഹമ്മദ്, (കോഴിക്കോട്), എം.ജെ. ബെല്‍ത്ത്സര്‍, കെ.എം.സഹീര്‍, ടി.എം. ശിഹാബ്, കെ.ആര്‍. പ്രേമരാജന്‍, ടി.എസ്. അന്‍വര്‍, ടി.എ. റഷീദ് (കൊച്ചി), റെജി ആന്റണി എ.ഇ. ബഷീര്‍, സുരേഷ്കുമാര്‍ (തിരുവനന്തപുരം), കെ.എ. ഗഫൂര്‍, അബൂബക്കര്‍ സിദ്ദീഖ്, ടി.പി. മന്‍സൂറലി, (

മലപ്പുറം), കെ.കെ. സുമോദ്, എം. സര്‍ഫറാസ് (കണ്ണൂര്‍) എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്.
ജസ്്റ്റിസ് മജീദിയ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലു മാസം പിന്നിട്ടിട്ടും പത്രജീവനക്കാരുടെ വേജ്ബോര്‍ഡിന് നിയമപ്രാബല്യം വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി.മൊയ്തീന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞാപ്പ, ആര്‍.വി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദ് ഹനീഫ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം. ജമാല്‍ ഫൈറൂസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി.എം. ശിഹാബ് സ്വാഗതവും വി.സി. സാബിഖ് നന്ദിയും പറഞ്ഞു.