പത്രപ്രവർത്തകേതര പെൻഷൻ 10,000 രൂപയാക്കണം

കണ്ണൂർ> പത്രപ്രവർത്തകേതര പെൻഷൻ പതിനായിരം രൂപയാക്കണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട് ഉദ്ഘാടനം ചെയ്തു. എം സർഫറാസ് അധ്യക്ഷനായി. കെ മധു സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി പി അജീന്ദ്രൻ, പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് എന്നിവർ സംസാരിച്ചു. പി ശൈലേഷ്‌കുമാർ നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ ടി ചന്ദ്രശേഖരൻ(പ്രസിഡന്റ്), കെ ടി ജയദേവ്കുമാർ, പി വി നവാസ്(വൈസ് പ്രസിഡന്റ്), കെ മധു(സെക്രട്ടറി), ഇ ടി ജയചന്ദ്രൻ, പി വി കൃഷ്ണപ്രവീൺ(ജോ. സെക്രട്ടറി), ടി അസീർ(ട്രഷറർ).