പത്രജീവനക്കാർക്ക് പുതിയ വേജ്ബോർഡ് രൂപീകരിക്കണം

കൊച്ചി > പത്രജീവനക്കാർക്ക് പുതിയ വേജ്ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പദ്ധതിയിലെ അപാകം പരിഹരിക്കുക, പെൻഷൻ ഏകീകരിക്കുക, ആശ്രിത പെൻഷൻ വർധിപ്പിക്കുക, സർക്കാർ പരസ്യങ്ങളുടെ അഞ്ച് ശതമാനം തുക പെൻഷൻ ഫണ്ടിലേക്ക് വകയിരുത്താൻ നിയമനിർമാണം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്റർ ഹാളിൽ പി ടി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എബി എബ്രഹാം അധ്യക്ഷനായി. കെ ആർ ഗിരീഷ്കുമാർ രകതസാക്ഷിപ്രമേയവും വി എസ് സജീവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ എ അലി അക്ബർ (സിഐടിയു), ടി കെ രമേഷ് (ഐഎൻടിയുസി), വിനോദ്കുമാർ (ബിഎംഎസ്), കെ കെ അഷ്റഫ് (എഐടിയുസി), പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി സുഗതൻ പി ബാലൻ, കെ എൻ ലതാനാഥൻ, സി ഇ മോഹനൻ, എം എൻ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. എം കെ രതീന്ദ്രൻ നന്ദി പറഞ്ഞു.
പ്രതിനിധിസമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ടി എം ഷിഹാബ് റിപ്പോർട്ടും ട്രഷറർ കെ ബി പ്രവീൺ കണക്കും അവതരിപ്പിച്ചു. കെ ആർ ഗിരീഷ്കുമാർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: എൻ എസ് സുഭാഷ്കുമാർ–ദേശാഭിമാനി (പ്രസിഡൻ്റ്), എം കെ രതീന്ദ്രൻ–ഇന്ത്യൻ എക്സ്പ്രസ്, പി എൻ വിശ്വംഭരൻ–ജന്മഭൂമി (വൈസ് പ്രസിഡൻ്റുമാർ), കെ എസ് അബുൾകരീം –മാധ്യമം (സെക്രട്ടറി), കെ ആർ ഗീരീഷ്കുമാർ –മാതൃഭൂമി), കെ കെ സോമൻ –ദേശാഭിമാനി (ജോയിൻ്റ് സെക്രട്ടറിമാർ), കെ ബി പ്രവീൺ– മാതൃഭൂമി (ട്രഷറർ).