കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ്‌ ഫെഡറേഷൻ

പത്രവ്യവസായമേഖലയിലെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാണ്‌ കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ്‌ ഫെഡറേഷൻ. മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുടെ ഏകസംഘടന എന്നനിലയിൽ കെട്ടുറപ്പോടെ മുന്നോട്ട്‌ കുതിയ്‌ക്കുകയാണ്‌. അവകാശസമരങ്ങളിൽ ഉൾപ്പടെ ഇന്ന്‌ മാധ്യമരംഗവും പൊതുസമൂഹവും ശ്രദ്ധിക്കുന്ന ശബ്ദമാണ്‌ സംഘടനയുടേത്‌. അച്ചടിമാധ്യമങ്ങളുടെ എല്ലാ മേഖലകളിലും രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന തൊഴിലാളികൾ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങളുടെ നെടുംതൂണാണ്‌. അവരുടെ സേവനത്തിന്റെ മൂല്യം പൊതുസമൂഹത്തിന്റെ അറിവിൽ കൊണ്ടുവരുന്നതിൽ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്ക്‌ സംഘടന നേതൃത്വം നൽകിയിട്ടുണ്ട്‌. ഒരു തൊഴിലാളിവർഗ കാഴ്‌ചപ്പാടുള്ള പ്രസ്ഥാനം എന്ന നിലയിൽ എല്ലാവരെയും ഒരുമിപ്പിക്കാനും സംഘടനയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്നത്‌ ചാരിതാർത്ഥ്യജനകമാണ്‌.
ആധുനികശാസ്‌ത്രസാങ്കേതികവിദ്യകളുടെ ചിറകിൽ ലോകം വലിയ മാറ്റത്തെ അഭിമുഖീകരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളിലും കാലോചിതമാറ്റം അനിവാര്യമാണ്‌. ഈ ആലോചനയിൽനിന്നും ഉയർന്നുവന്ന ആശയമാണ്‌ കെഎൻഇഎഫിന്‌ ഒരു വെബ്‌സൈറ്റ്‌ എന്നത്‌. സംഘടനയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും മറ്റുകാര്യങ്ങളും പ്രതിഫലിക്കുന്ന വെബ്‌സൈറ്റ്‌ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ പിൻബലമേകുമെന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതികതയുടെ മാറ്റങ്ങളെ സ്വായത്തമാക്കിയും അതിന്റെ നന്മകളെ സ്വാംശീകരിച്ചും മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നേറാനാകൂ. ഈ കാഴ്‌ചപ്പാടിന്റെ കൂടി ഉൽപ്പന്നമാണ്‌ നമ്മുടെ വെബ്‌സൈറ്റ്‌.

അഭിവാദനങ്ങാേളാടെ
സി മോഹനൻ

ജനറൽ സെക്രട്ടറി
കെ എൻ ഇ എഫ്‌

പ്രസിഡ്ണ്ട്‌
എം സി ശിവകുമാർ