എസ്.അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

കൊച്ചി : :കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ സ്ഥാപക നേതാവായിരുന്ന എസ്.അനന്തകൃഷ്ണന്റെ പേരില്‍ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കളിൽ ഉയർന്ന മാർക്ക് വാങ്ങിയവിദ്യാർഥികൾക്കായി  ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ഞായറാഴ്ച കൊച്ചിയില്‍
വിതരണം ചെയ്‌തു.

എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടി ജോൺ ഫെർണാണ്ടസ്എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് എം സി ശിവകുമാർഅധ്യക്ഷനായി കുട്ടികൾക്കുള്ള എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്‌തു.

കെഎൻഇഎഫ്‌ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം എഐഎൻഇഎഫ്‌ ജനറൽ സെക്രട്ടറി വിബാലഗോപാൽ നിർവഹിച്ചു.

സർവീസിൽനിന്ന്‌ വിരമിച്ച കെഎൻഇഎഫ് ജില്ലാപ്രസിഡന്റ്‌ പി എൻ വിശ്വംഭരനെ ആദരിച്ചു.

ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി ബാലഗോപാൽ, ഓൾ ഇന്ത്യ ന്യൂസ്
പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി ഗോപൻ നമ്പാട്ട്,കെഎൻഇഎഫ് സംസ്ഥാന സെക്രട്ടറി ഡി മോഹനൻ, പി അജീന്ദ്രൻ എന്നിവർ സംസാരിച്ചു.

കെഎൻഇഎഫ് എറണാകുളം ജില്ലാ സെക്രട്ടറി എം ടി വിനോദ്കുമാർ സ്വാഗതവുംകെഎൻഇഎഫ് സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ് നന്ദിയും പറഞ്ഞു.


/>