അനന്തകൃഷ്‌ണൻ എൻഡോവ്‌മെന്റ്‌ വിതരണംചെയ്‌തു

കോഴിക്കോട്‌:
കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ്‌ ഫെഡറേഷൻ (കെഎൻഇഎഫ്‌) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനന്തകൃഷ്‌ണൻ എൻഡോവ്‌മെന്റ്‌ വിതരണവും അനുസ്‌മരണവും നടത്തി.പരിപാടിയുടെ ഉദ്‌ഘാടനവും എൻഡോവ്മെന്റ് വിതരണവും കോഴിക്കോട്‌ നോർത്ത്‌ എം എൽഎ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. 2020, 2021 വർഷത്തിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കാണ്‌ എൻഡോവ്‌മെന്റ്‌ വിതരണംചെയ്‌തത്‌. എ ഐ എൻ ഇ എഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ടി കുഞ്ഞിരാമൻ അനന്തകൃഷ്‌ണൻ അനുസ്‌മരണപ്രഭാഷണം നടത്തി. കെഎൻഇഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ വി എസ്‌ ജോൺസൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനയ്‌ക്കൽ സ്വാഗതവും കോഴിക്കോട്‌ പ്രസ്‌ക്ലബ്‌ പ്രസിഡണ്ട്‌ എം ഫിറോസ്‌ ഖാൻ ആശംസാപ്രസംഗവും നടത്തി. കെഎൻഇഎഫ്‌ ജില്ലാ സെക്രട്ടറി അനിൽകുമാർ സി പി നന്ദി പറഞ്ഞു.