ദേശാഭിമാനി ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് യൂണിയൻ

മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സംഘടപ്പിച്ച ദേശീയപ്രതിഷേധ സമരം കോട്ടയത്ത് സി ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് . സ കെ ജെ തോമസ് ഉൽഘാടനം ചെയ്യുന്നു. ഡി എൻ ഇ യു സംസ്ഥാന പ്രസിഡന്റ് ഗോപൻ നമ്പാട്ട് യൂണിറ്റ് സെക്രട്ടറി പി.ആർ സാബു എന്നിവർ സംസാരിച്ചു.

2016 ലാണ് DNEU സംസ്ഥാനതല യൂണിയൻ ആയി രൂപീകരിച്ചത്.. ദേശാഭിമാനിയുടെ പത്തു എഡിഷനിലും യൂണിറ്റ് രൂപികരിച്ചു പ്രവർത്തിക്കുന്നു
രണ്ട് വർഷം കൂടുമ്പോൾ സമ്മേളങ്ങൾ ചേരുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്യും..
നിലവിൽ 455 അംഗങ്ങൾ യൂണിയനുണ്ട്… 31 അംഗ സംസ്ഥാന കമ്മിറ്റിയും, 9 അംഗ സംസ്ഥാന സെക്രെട്ടറിയേറ്റും ഉണ്ട്…
സെക്രട്ടേറിയറ്റ് എല്ലാ മാസവും, സംസ്ഥാന കമ്മിറ്റി 3 മാസത്തിൽ ഒരിക്കലും യോഗം ചേരുന്നു..
ജീവനക്കാരുടെ അവകാശാനുകൂല്യങ്ങക്കുവേണ്ടി നിലകൊള്ളുന്നതോടൊപ്പം അവർക്കിടയിൽ രാഷ്ട്രീയ സംഘടനാ ബോധം വളർത്താൻ ആവശ്യമായ പ്രവർത്തനങ്ങളും നടത്തുന്നു
ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയൻ ഇപ്പോൾ CITU വിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങക്കെതിരെ പ്രധിഷേധം സംഘടിപ്പിക്കുന്നതിനും, പ്രളയം ബാധിച്ചവരെ സഹായിക്കാൻ ദുരിതാശ്വാസ പ്രവർത്തങ്ങൾ സംഘടിപ്പിക്കാനും യൂണിയന് കഴിഞ്ഞു….
വനിതാ ജീവനക്കാർക്കായി സംസ്ഥാനതലത്തിൽ ഒരുവനിതാ സബ്‌കമ്മിറ്റി പ്രവർത്തിക്കുന്നു
നിലവിൽ യൂണിയൻ ജനറൽ സെക്രട്ടറിയായി ടോം പനക്കൽ, പ്രസിഡണ്ടായി ഗോപൻ നമ്പാട്ടും പ്രവർത്തിക്കുന്നു
deshabhimani