ആൾ ഇന്ത്യാ ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ

 

ആൾ ഇന്ത്യാ ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ

1960 മെയ് 28, 29 തീയതികളിൽ ദൽഹിയിൽ ചേർന്ന കൺവെൻഷനിലാണ് എ.ഐ.എൻ.ഇ.എഫ് രൂപം കൊണ്ടത്.
1955ൽ പത്രപ്രവർത്തകർക്കായി വർക്കിങ് ജേർണലിസ്റ്റ് ആക്റ്റ് പാസായി. വേതനഘടന നിശ്ചയിക്കുന്നതിനായി ജസ്റ്റിസ് ഹർഷദ് ഭായി നിരവത്യ ചെയർമാനായി 1956ൽ പ്രഥമ വേജ്ബോർഡ് രൂപീകൃതമായി. ഇത് ജേർണലിസ്റ്റുകൾക്കു മാത്രമുള്ളതായിരുന്നു. പത്ര മാനേജ്മെൻറുകൾ വേജ്ബോർഡിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവകാശബോധവും ഐക്യവും കുറവായിരുന്നതിനാൽ ജേണ

ലിസ്റ്റുകൾക്ക് 1957ലെ വേജ്ബോർഡ് ശിപാർശകൾ നേടിയെടുക്കാനായില്ല. സർക്കാർ പ്രഖ്യാപനം കൊണ്ടു മാത്രം അവകാശങ്ങൾ നേടിയെടുക്കാൻ കഴിയില്ല എന്ന് പത്രജീവനക്കാർ മനസ്സിലാക്കി. അങ്ങനെയാണ് പ്രശസ്ത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയും പത്രപ്രവർത്തകയുമായ അരുണാ ആസഫലിയുടെ അധ്യക്ഷതയിൽ ദൽഹിയിൽ യോഗം ചേർന്നത്. ജേർണലിസ്റ്റ് എന്നോ നോൺ ജേർണലിസ്റ്റ് എന്നോ വ്യത്യാസമില്ലാതെ പത്രമേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും വേണ്ടി ഒറ്റ സംഘടന എന്ന നിലയിലാണ് എ.ഐ.എൻ.ഇ.എഫ് രൂപംകൊണ്ടത്. വർക്കിങ് ജേണലിസ്റ്റ് ആക്ടിെൻറ പരിധിയിൽ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തുക, പത്രസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ബാധകമായ വേജ്ബോർഡ് രൂപവത്കരിച്ച് വേതന നിർണയം നടത്തുക എന്നിവയാണ് പ്രഥമ സമ്മേളനത്തിലെ പ്രമേയങ്ങൾ.
അക്കാലത്ത് കേരളത്തിലെ പത്രസ്ഥാപനങ്ങളിൽ േട്രഡ് യൂനിയനുകൾ നിലവിലുണ്ടായിരുന്നു. അവയിൽ പലതും സംഘടിത േട്രഡ് യൂനിയനുകളുടെ ഭാഗമായാണ് പ്രവർത്തിച്ചുവന്നത്. ക്രമേണ ഇവ അഖിലേന്ത്യാ ഫെഡറേഷനിൽ അഫിലിയേഷൻ നടത്തി. എ.ഐ.എൻ.ഇ.എഫ് രൂപവത്കരണ സമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത എസ്. അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ കേരളത്തിലെ പത്രജീവനക്കാരെ സംഘടിപ്പിച്ച് സംസ്ഥാന തലത്തിൽ സംഘടന രൂപവത്കരിക്കാനുള്ള ശ്രമം തുടങ്ങി.
1963 നവംബർ 13ന് രൂപീകൃതമായ ഷിൻഡെ വേജ്ബോർഡും ജേർണലിസ്റ്റുകൾക്ക് മാത്രമുള്ളതായിരുന്നു. ഇതിനെതിരെ എ. ഐ.എൻ.ഇ.എഫ് പ്രക്ഷോഭ രംഗത്തിറങ്ങി. ഇന്ത്യയിലെ പല പത്രങ്ങളും പുറത്തിറങ്ങിയില്ല. തുടർന്ന് 1964 മാർച്ച് രണ്ടിന് നോൺ ജേർണലിസ്റ്റ് വേജ്ബോർഡ് കൂടി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഷിൻഡെ തന്നെയായിരുന്നു അധ്യക്ഷൻ. ഇതോടെ ഇന്ത്യയിലെ പത്രജീവനക്കാർക്ക് സംഘബലത്തിെൻറയും ഐക്യത്തിെൻറ ശക്തി ബോധ്യപ്പെടുകയായിരുന്നു. കേരളത്തിലും സംഘബോധത്തിന് അഗ്നി പകരാൻ ഇതു സഹായിച്ചു.
1964 ജനുവരി 27ന് എറണാകുളത്തു ചേർന്ന യോഗമാണ് സംസ്ഥാന ഫെഡറേഷൻ രൂപീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഫെബ്രുവരി 23നും നവംബർ 22നും 65 ഏപ്രിൽ മൂന്നിനും കമ്മിറ്റി വീണ്ടും ഒത്തുചേർന്നു. 1965 ഏപ്രിൽ നാലിന് കോഴിക്കോട് ടൗൺഹാളിൽ കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷെൻറ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോൻ സമ്മേളനം ഉദ്ഘാ

ടനം ചെയ്തു.
കഴിഞ്ഞ 45 വർഷത്തിനിടയിൽ കേരളത്തിലെ പത്രജീവനക്കാരുടെ പ്രശ്നത്തിൽ സജീവമായി ഇടപെടാനും തൊഴിൽ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആശയത്തിലും സംഘാടനത്തിലും അഖിലേന്ത്യാ ഫെഡറേഷനിൽ നിർണായക സ്വാധീനം ചെലുത്താനും പലപ്പോഴും മാതൃകയാവാനും നമുക്കു കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി 20, 21 തീയതികളിൽ മുംബൈയിൽ എ.ഐ.എൻ.ഇ.എഫിെൻറ അഖിലേന്ത്യാ സമ്മേളനം നടന്നു. സുബോധ് ബോസ് പ്രസിഡൻറും മദൽ തൻവാർ ജനറൽ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി രൂപീകൃതമായി. വേജ്ബോർഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും മറ്റുമായി ഇന്ത്യയിലെ പത്രജീവനക്കാരുടെ ജീവിത–തൊഴിൽ സുരക്ഷിതത്വത്തിനുള്ള കുറേയേറെ പദ്ധതികളും തീരുമാനങ്ങളും സമ്മേളനത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 27, 28ന് കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും ഇവയുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചിട്ടുണ്ട്. വേജ്ബോർ

ഡ് നടപ്പാക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രക്ഷോഭങ്ങൾ ഇരു ഫെഡറേഷനും തുടങ്ങിക്കഴിഞ്ഞു.പത്രജീവനക്കാർക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന കെ.എൻ.ഇ.എഫ് മാധ്യമമേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും ഒന്നിച്ചണിനിരത്താനുള്ള സജീവ ശ്രമങ്ങളിലാണ്. നമ്മുടെ സംഘടനകൾക്കു കരുത്തു പകരുന്നതിലും ഘടകയൂനിയനുകളുടെ സജീവത നിലനിർത്തുന്നതിലും മുഴുവൻ അംഗങ്ങളുടെയും നിരന്തരശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.