സംസ്ഥാനത്തെ പത്ര ജീവനക്കാർക്ക് സ്നേഹ പൂർവ്വംസുഹൃത്തുക്കളെ,
കേരളത്തിലെ പത്ര ജീവനക്കാരുടെ ഏക സംഘടനയായ കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ് ഫെഡറഷൻന്റെ 19ആം സംസ്ഥാന സമ്മേളനം ഫെബ്രവരി 28നു കൊച്ചിയിൽ നടക്കുകയാണ്.കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ സമ്മേളനം അല്ല ഇത്തവണ. പൊലിമ ഇല്ലെങ്കിലും കാതലായ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുക. നമ്മുടെ വേജ്ബോർഡ് സംവിധാനം,1955ലെ ആക്ട് ഇല്ലാതാക്കൽ, തൊഴിൽ സുരക്ഷ എടുത്തു കളഞ്ഞത്,മാധ്യമ രംഗത്തെ കോർപറേറ് വൽക്കരണം, കോവിഡ് കാരണത്താൽ പിരിച്ചു വിടൽ, ആനുകൂല്യങ്ങൾ വീട്ടികുറക്കൽ തുടങ്ങി, പെൻഷൻ കാര്യങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾ, സംസ്ഥാന സർക്കാരിൽ നിന്ന് പുതിയ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കൽ എന്നിവ ചർച്ച ചെയ്യുന്ന സമ്മേളത്തിൽ എല്ലാവരെയും ഇത്തവണ ക്ഷണിക്കാൻ പറ്റില്ലല്ലോ.. നിങ്ങള്ക്ക് വേണ്ടി ഇവിടെ എത്തുന്ന പ്രതി നിധി കൾ അവ അവതരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല.. എല്ലാവരുടെയും ഭാവുകങ്ങൾ പ്രതീക്ഷിക്കുന്നു.

അഭിവാദനങ്ങളോടെ

ജനറൽ സെക്രട്ടറി സി. മോഹനൻ
പ്രസിഡന്റ് എം സി ശിവകുമാർ