പത്ര ജീവനക്കാര്‍ക്ക് ക്ഷേമനിധി :ഉമ്മൻചാണ്ടി

 

 

 

 

 

കോട്ടയം:പത്ര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് സമഗ്ര ക്ഷേമനിധി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹംപറഞ്ഞു.
സുവനീർ പ്രകാശനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിർവഹിച്ചു.ജോസ് കെ.മാണി എം.പി,പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.പത്മനാഭൻ,പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മനോജ്,കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.ബാലഗോപാലിനെ അനുമോദിച്ചു.ഗോപൻ നമ്പാട്ട് സ്വാഗതവും ജെയിംസ് ജേക്കബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *